ചോറ്റാനിക്കര : ദേവസ്വം ഭരണസമിതി അംഗത്തിനെതിരെ ഭരണകക്ഷി പാർട്ടിയുടെ പ്രതിഷേധം.
സി . പി.ഐ പ്രതിനിധിയായ കൊച്ചിൻ ദേവസ്വം ബോർഡ് അംഗത്തിനെതിരെ സി പി ഐ എം ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി പടിഞ്ഞാറെ നടയിൽ പ്രതിഷേധിച്ചത്. പാർട്ടി ഓഫിസിൽ വരുവാൻ ഭയമാണെന്ന് സെക്രട്ടറിയെ അറിയിച്ചതിനെതിരെ യാണ് പ്രതിഷേധം.
സി. പി.ഐ. ലോക്കൽ സെക്രട്ടറി ഇ. ആർ. വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ കെ. ഡി. സലിം കുമാർ, സനൂപ്കുമാർ, കെ. കെ. തങ്കപ്പൻ, മഹിളാ സംഘം സെക്രട്ടറി ഡെൽസി ജേക്കബ്, എ ഐ. ടി യു. സി. പ്രസിഡൻ്റ് ഷിജി എബ്രഹാം, സെക്രട്ടറി എം. പി.ബാലകൃഷ്ണൻ, ലിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
Ruling party protests against Devaswom board member.